Saturday, September 17, 2011

ചില ചിന്തകള്‍
നഷ്ടങ്ങളുടെ ഓര്‍മ്മപെടുത്തലുകള്‍ ആണു നൊസ്റ്റാള്‍ജിയ അഥവാ ഗൃഹാതുരത്വം. ജീവിതയത്രകള്‍ പലതും നഷ്ടപെടുത്തി മുന്നോട്ട് പോകുമ്പോള്‍ അവയെല്ലാം ഓര്‍മകളായി നമുക്ക് തിരിച്ചുതരുന്ന കാലത്തിന്‍റെ പ്രതിഭാസം ആണോ നൊസ്റ്റാള്‍ജിയ? അതോ പുതുമയ്കും പുതിയ കാലത്തിന്‍റെ പുത്തന്‍ ശൈലികള്‍ക്കുംവഴിമാറി കൊടുക്കാന്‍ കഴിയാത്ത മനസിന്‍റെ വികല സൃഷ്ടിയോ?

നൊസ്റ്റാള്‍ജിയ ഒരു സുഖമാണ്. അവനവന്‍റെ തന്നെ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടമാണ്. അത് തരുന്ന അനുഭൂതിയും വളരെ വലുതാണ്. കാലത്തിന്‍റെ വേഗതയ്ക്കനുസരിച്ച് സ്വന്തം ക്രമതാളങ്ങള്‍ ചിട്ടപെടുത്തി എവിടേക്കോ എത്തിപെടാന്‍ വേണ്ടി ഓടുന്ന നമ്മള്‍ക്ക് ഇത്തരം നൊസ്റ്റാള്‍ജിയ തരുന്ന ആശ്വാസവും ആനന്ദവും പറഞ്ഞറിയിക്കാന്‍ കഴിഞ്ഞെനു വരില്ല. ഓണവും വിഷുവും ക്രിസ്മസ്സ്ഉം തിരുവാതിരയും ഉത്സവങ്ങളും മേളവും ആനയും വെടികെട്ടും പൂരങ്ങളും ഒക്കെ ഇത്തരം ഗൃഹാതുര സ്മരണകളാണ്. നഗരങ്ങളില്‍ അംബരചുംബികളായ ഫ്ലാറ്റുകളില്‍ അന്തി ഉറങ്ങുംബോളും മനസ്സ്‌ ഗ്രാമങ്ങളെയും അവിടുത്തെ വയലുകളെയും കുളങ്ങളെയും ഒക്കെ വിടാതെ പിന്തുടരുന്ന അനുഭവം നാഗരിക മനുഷയനുണ്ടാകുനത് അതുകൊണ്ടാണ്. അതുകൊണ്ടാണ് ഇന്നും വന്‍ നഗരങ്ങളിലെ ആടംബാരജീവിതതിന്‍ ഇടയിലും ഒരു ഇന്‍സ്റ്റന്റ് ഓണവും വിഷുവും ഒക്കെ ആഘോഷികാനുള്ള സമയം കണ്ടെത്താന്‍ മലയാളി ശ്രമികുന്നത്. പ്ലാസ്റ്റിക്‌ പൂവും , കടയില്‍ നിന് വാങ്ങിയ ഇന്‍സ്റ്റന്റ് ത്രികാക്കര അപ്പനും ഹോട്ടലിലെ സദ്യയും ഒക്കെ കൊണ്ട് ഓണം ഇന്‍സ്റ്റന്റ് പാക്കേജ് ആയി ആഘോഷികപെടുമ്പോള്‍ സത്യത്തില്‍ അവന്‍ അവന്റെ ഓര്‍മകളെ , തന്നെ ബാല്യത്തെ എല്ലാം വീണ്ടെടുകുന്നു, ആ ഓര്‍മകളെ വേണ്ടും ജീവിപ്പിക്കുന്നു. ഇത്തരം ഇന്‍സ്റ്റന്റ് പാക്കേജ് കളില്‍ ഒന്നും ഒരാഘോഷത്തിന്റെ നൈര്‍മല്യം ഇല്ലെന്നു അറിഞ്ഞുകൊണ്ടുതന്നെ ആണ് എല്ലാവരും ആഘോഷികുന്നത്‌.

പക്ഷെ ചിലര്‍ക്ക് നൊസ്റ്റാള്‍ജിയ ഇതല്ല. അവര്‍ നൊസ്റ്റാള്‍ജിയ യില്‍ ജീവിക്കുന്നു. പുതിയ കാലത്തിനെ അവര്‍ക്ക് പേടിയാണ്. പുതുമയെ സ്വീകരിക്കാന്‍ അവരുടെ മനസ്സിനു ഒരിക്കലും കഴിയുന്നില്ല. അവര്‍ പുതുമയെ നിരസിച്ചു , പഴയ കാലത്തേ കുറിച്ച് പറഞ്ഞുകൊണ്ടിരികും . ഏതോ മുതുമുത്തച്ഛന്‍ ആനപ്പുറത്ത് കയറിയ തഴംപിന്റെ വീമ്പും പറഞ്ഞു അവര്‍ കാലം കഴികുന്നു . അവര്‍ പുത്തന്‍ തലമുറയെ പുച്ഛത്തോടെ മാത്രം കാണുന്നു .

ഓരോ തലമുറയും അവരുടെ പിന്ഗാമികളോട് ഇങ്ങനെ പറയുന്നു " ഞങ്ങളുടെ കാലത്ത് എല്ലാം ഉണ്ടായിരുന്നു , എല്ലാത്തിനും രസമുണ്ടായിരുന്നു . നിങ്ങള്‍ക്ക് അതോന്നും ഇല്ല , ഇതൊക്കെ എന്ത് , അന്നായിരുന്നു ശരിക്കുള്ള ജീവിതം " ഇത് നമളും ആവര്‍ത്തിക്കുന്നു , നമ്മുടെ അനുജനമാരോട്, നമ്മുടെ മക്കളോട്. എല്ലാ തലമുറയ്കും അവരവരുടെ ജീവിതകാലം വിലപ്പെട്ടതാണ്. അത് അവരുടെ നൊസ്റ്റാള്‍ജിയ ആണ്.